ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയ കോണ്‍ഗ്രസ് വിമതര്‍ക്ക് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ അമരീന്ദര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയ്ക്കകം മത്സരത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ആജീവനാന്തം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ശിരോമണി അകാലിദള്‍, ആംആദ്മി പാര്‍ട്ടികള്‍ക്കെതിരെ ഐക്യമുന്നണിയുണ്ടാക്കണമെന്ന് അദ്ദേഹം വിമതരോട് ആവശ്യപ്പെട്ടു. പഞ്ചാബിലെ ജനങ്ങളുടെ താത്പര്യങ്ങളാണ് വലുത്. വിജയമുറപ്പുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്ത്. വിമതരെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടായാല്‍ അതിലുള്‍പ്പെടുത്തില്ല.
വിമതര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി ദേശീയാധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരെയും അദ്ദേഹം ധരിപ്പിച്ചു. പാര്‍ട്ടിയഭ്യര്‍ഥന മാനിച്ച് അവസാനദിവസത്തിനുമുമ്പ് പത്രിക പിന്‍വലിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.
Share this Article
Related Topics