'എടാ സീമന്തേ, ഇത് പുസ്തക മാമനൊന്നുമല്ലടാ... നമ്മുടെ മാഷാ'


ശരത് റാം

1 min read
Read later
Print
Share

ലോക്ക്ഡൗണ്‍കാലത്തെ വായനാദിന അനുഭവം

-

ല്ലാ വര്‍ഷവും ജൂണ്‍ 19ന് വായന ദിനത്തില്‍ കുട്ടികള്‍ക്ക് സമ്മാനമായി കഥാപുസ്തകങ്ങള്‍ കൊടുക്കാറുള്ളതാണ്.. ഇപ്രാവശ്യം എന്ത് ചെയ്യും? ലോക്ക്ഡൗണ്‍ ആയിപ്പോയല്ലോ... 'സാറേ ഇത്തവണ ഞങ്ങള്‍ക്ക് കഥാപുസ്തകം എങ്ങനാ തരുക?' രാത്രി ക്ലാസിലെ ഒരു കൊച്ചു വിരുത ഫോണില്‍ വിളിച്ച് ചോദിക്കുകയും ചെയ്തു. അവളെ സാമാധാനിപ്പിക്കാനാണെങ്കിലും അതൊക്കെ തരുമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

ഇനിയും ഇതുപോലെ ഒരുപാട് കോളുകള്‍ വരുമെന്ന് ഉറപ്പാണ്, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു. തീരെ ഉറക്കം വന്നില്ല. പെട്ടെന്ന് ചാടി എഴുന്നേറ്റ് വീട്ടില്‍ ഉണ്ടായിരുന്ന കുറച്ചു കഥാപുസ്തകങ്ങള്‍ വാരി ബാഗില്‍ നിറച്ചു. ഇനി നന്നായി ഉറങ്ങാം. നാളെ ഒരു സര്‍പ്രൈസ് ഒരുക്കി വച്ചിട്ടുണ്ടല്ലോ.!

അടുത്തദിവസം രാവിലെ നേരത്തെ എണീറ്റു. പുസ്തക ബാഗുമായി ബൈക്കില്‍ ഇറങ്ങി. കുട്ടികളുടെ വീടുകള്‍ കയറി പുസ്തകങ്ങള്‍ കൊടുക്കണം മാഷായി പോയാല്‍ ശരിയാവില്ല, അവിടെയാണ് സര്‍പ്രൈസ്! വേഷത്തില്‍ ചെറിയൊരു മാറ്റം 'പുസ്തക മാമനായി' പോണം.

അധികമാരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ അവിടെയും ഒരു കൊച്ചു മിടുക്കന്‍ ഗോപു സര്‍പ്രൈസ് പൊളിച്ചു. 'എടാ സീമന്തേ, ഇത് പുസ്തക മാമനൊന്നുമല്ലടാ... നമ്മുടെ മാഷാ' അവന്‍ ഏട്ടനോടു വിളിച്ചു പറഞ്ഞു. കഥാപുസ്തകം കിട്ടിയ സന്തോഷമാണോ, മാഷിനെ വീട്ടില്‍ കണ്ട സന്തോഷമാണോ അവന്‍ ഒന്നും മിണ്ടാതെ നിന്നു.

(വയനാട് വെണ്ണിയോട് എസ്.എ.എല്‍.പി. സ്‌കൂളിലെ അധ്യാപകനാണ് ലേഖകന്‍)

Content Highlights: School teacher shares his experience of reading day activities during lock down period

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram