മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എം.സി.സി.) മോപ് അപ് റൗണ്ടിനുശേഷം വിവിധ അലോട്ട്‌മെന്റ് പ്രക്രിയകളിലുള്ള ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി. ഓരോ പ്രക്രിയയിലും സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരുടെ പട്ടികയും പ്രസിദ്ധീകരിച്ചു.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) കോളേജുകളിലെ ഇന്‍ഷുവേര്‍ഡ് പേഴ്‌സണ്‍സ് (ഐ.പി.) ക്വാട്ടയില്‍ എം.ബി.ബി.എസിന് ആറ് ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജുകളിലായി 11 ഒഴിവുകളാണുള്ളത്.
ബെംഗളൂരു -5 (ജനറല്‍ - 3, ഒ.ബി.സി - 1, ജനറല്‍ പി.ഡബ്ല്യു.ഡി.- 1); ചെന്നൈ -2 (ജനറല്‍ -1, ജനറല്‍ പി.ഡബ്ല്യു.ഡി. - 1); കൊല്‍ക്കത്ത -1 (എസ്.സി.); ഫരീദാബാദ് -1 (എസ്.ടി.); ഗുല്‍ബര്‍ഗ - 1 (ജനറല്‍); ഹൈദരാബാദ് -1 (ജനറല്‍ പി.ഡബ്ല്യു.ഡി. -1). ഇ.എസ്.ഐ.സി. കൗണ്‍സലിങ് ഓഗസ്റ്റ് 30-നാണ്. ഇതിന്റെ അറിയിപ്പ് www.esic.nic.in/admissions-ല്‍ ലഭിക്കും.
കല്‍പിതസര്‍വകലാശാലകളില്‍ 39 സ്ഥാപനങ്ങളിലായി എം.ബി.ബി.എസിന് 1079 ഒഴിവുകളുണ്ട്. ഇതില്‍ 379 എണ്ണം മാനേജ്‌മെന്റ്/പെയ്ഡ് (ജനറല്‍) വിഭാഗത്തിലും 697 എണ്ണം എന്‍.ആര്‍.ഐ. വിഭാഗത്തിലുമാണ്. മറ്റു കാറ്റഗറികളില്‍ മൂന്നുസീറ്റുണ്ട്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എം.ബി.ബി.എസിന് എട്ട് ഒഴിവുകള്‍, ബി.എച്ച്.യു. ഓപ്പണ്‍ വിഭാഗത്തില്‍ ഉണ്ട്. ജനറല്‍ -2, ഒ.ബി.സി. -1, എസ്.സി., എസ്.ടി. - രണ്ടുവീതം, ഇ.ഡബ്ല്യു -1
അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി എം.ബി.ബി.എസ്. ഒഴിവുകള്‍ - 6 (എ.എം.യു. ഓപ്പണ്‍ - ജനറല്‍ -4, ജനറല്‍ പി.ഡബ്ല്യു.ഡി. - 1; എ.എം.യു. എന്‍.ആര്‍.ഐ. ജനറല്‍ - 1)
പൂര്‍ണമായ പട്ടികകള്‍ https://mcc.nic.in/UGCounselling-ല്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് അറിയിപ്പുകള്‍ക്കായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
Content Highlights: MCC Stray Vacancy Round; MBBS Vacant Seat List Published