എൻസിഇആർടി വിദ്യാഭ്യാസ ഓഡിയോ, വീഡിയോ ഫെസ്റ്റിവൽ: എന്‍ട്രികള്‍ അയയ്ക്കാം


1 min read
Read later
Print
Share

ഓഡിയോ, വീഡിയോ, ഐ.സി.ടി./ന്യൂ മീഡിയ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം

നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ (എൻ.സി.ഇ.ആർ.ടി.) കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (സി.ഐ.ഇ.ടി.) കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഓഡിയോ-വീഡിയോ ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു.

മത്സരാർഥികളെ സർക്കാർ വിഭാഗങ്ങൾ, സർക്കാർ ഇതര സ്വതന്ത്ര സിനിമാ നിർമാതാക്കൾ/സ്ഥാപനങ്ങൾ, ടീച്ചേഴ്‌സ്/ടീച്ചർ എജ്യുക്കേറ്റേഴ്സ്/ട്രെയിനി ടീച്ചേഴ്സ്, കുട്ടികൾ (18 വയസ്സുവരെ) എന്നിങ്ങനെ നാലു കാറ്റഗറികളിലായി തിരിച്ചിട്ടുണ്ട്.

എൻട്രികൾ

വിദ്യാർഥി വിഭാഗത്തിലെ പ്രമേയം ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ എന്നതായിരിക്കും. മറ്റു കാറ്റഗറികൾക്ക് പ്രത്യേക പ്രമേയം ഇല്ല. പക്ഷേ, അഞ്ചിനും 18-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധിയായ പ്രമേയം അടിസ്ഥാനപ്പെടുത്തിയാകണം എൻട്രികൾ. 2018 നവംബർ
ഒന്നിനും 2019 നവംബർ 30-നും ഇടയ്ക്ക് നിർമിച്ചവയേ പരിഗണിക്കൂ.

മത്സരം

ഓഡിയോ, വീഡിയോ, ഐ.സി.ടി./ന്യൂ മീഡിയ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ഓരോ മാധ്യമത്തിലും പ്രീ-പ്രൈമറി ആൻഡ് പ്രൈമറി, അപ്പർ പ്രെമറി, സെക്കൻഡറി/സീനിയർ സെക്കൻഡറി എന്നീ മൂന്നു തലങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമിടുന്ന എൻട്രികൾ പരിഗണിക്കും.

സമ്മാനം

ഓരോ കാറ്റഗറിയിലെയും മികച്ച ഓഡിയോ എൻട്രിക്ക് 20,000 രൂപയുടെയും വീഡിയോ, ന്യൂ മീഡിയ എൻട്രികൾക്ക് 40,000 രൂപയുടെയും സമ്മാനങ്ങൾ നൽകും. എഡിറ്റിങ്, സ്‌ക്രിപ്റ്റ്, വോയ്സ് ഓവർ, ക്യാമറ, സെറ്റ് ഡിസൈൻ, സൗണ്ട് റെക്കൊഡിങ്, ആനിമേഷൻ, ഡയറക്‌ഷൻ തുടങ്ങിയവയിൽ മികവുകാട്ടുന്ന വ്യക്തികൾക്കും അവാർഡുകളുണ്ട്.
അവസാന തീയതി: ഡിസംബർ 15
വിവരങ്ങൾക്ക്: https://ciet.nic.in

Content Highlights: Entries invited for NCERT educational audio, video festival

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram