പുതുച്ചേരി: യു.ജി.സിക്ക് പകരം വരുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്ലിന് തമിഴ്‌നാടിനു പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയും വിയോജിപ്പ് അറിയിച്ചു. സ്വതന്ത്ര കമ്മീഷനായ യു.ജി.സിയുടെ പ്രവര്‍ത്തനം നിലവില്‍ കുറ്റമറ്റതാണ്. രാജ്യത്തെ കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ യു.ജി.സി. വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ കമ്മീഷനേക്കുറിച്ചുള്ള ആലോചന അനാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും സമാന വാദങ്ങളുമായി മുന്നോട്ടു വന്നിരുന്നു. യു.ജി.സിക്ക് പകരം വരുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വരേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ പളനിസാമി പറഞ്ഞിരുന്നു.
Content Highlights: Puducherry CM V Narayanasami opposes HECI Bill