സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാൻ കുടുംബശ്രീയുടെ അമ്മക്കളരി


1 min read
Read later
Print
Share

പ്രത്യേക പരിശീലനം ലഭിച്ച അമ്മമാരാണ് ക്ലാസെടുക്കുന്നത്

കല്പറ്റ: സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ അമ്മക്കളരിയെന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികളിൽ മലയാള അക്ഷരം ഉറക്കാത്തവർ, അടിസ്ഥാന ഗണിതം അറിയാത്തവർ എന്നിവർക്കായാണ് പ്രത്യേക പരിശീലന പരിപാടിയായ അമ്മക്കളരി.

ഓരോ സ്കൂളിലേയും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തിയ കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിച്ച അമ്മമാരാണ് ഒഴിവ് ദിവസങ്ങളിൽ ക്ലാസെടുക്കുന്നത്. പഠനം രസകരമാക്കി കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിച്ച് പഠനത്തിൽ താത്പര്യമുള്ളവരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തുടക്കത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും ഓരോ സ്കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പിന്നീട് മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ജില്ലാ മിഷൻ ഉദ്ദേശിക്കുന്നത്. അമ്മക്കളരിയുടെ ആദ്യക്ലാസ്ശനിയാഴ്ച തെരഞ്ഞടുക്കപ്പെട്ട സ്കൂളുകളിൽ നടക്കും.

തിരഞ്ഞെടുത്ത അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പരിശീലനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത അധ്യക്ഷത വഹിച്ചു. കെ.എ. ഹാരിസ്, കെ.ടി. മുരളി, വി.പി. അശോകൻ, കെ.വി. സജേഷ്, കെ.ജെ. ബിജോയ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Kudumbashree to launch project Ammakkalari to reduce the number of school dropouts

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram