പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ബംഗാളില്‍ കന്യാശ്രീ സര്‍വകലാശാല വരുന്നു


1 min read
Read later
Print
Share

സര്‍വകലാശാലയ്ക്ക് കീഴില്‍ സംസ്ഥാനത്തുടനീളം കന്യാശ്രീ കോളേജുകളും സ്ഥാപിക്കും

കൊല്‍ക്കത്ത: പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേക സര്‍വകലാശാലയും കോളേജുകളും സ്ഥാപിക്കാനുള്ള ഒരുക്കവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇതിനായി നാദിയ ജില്ലയില്‍ കന്യാശ്രീ സര്‍വകലാശാലയും ഇതിനുകീഴില്‍ സംസ്ഥാനത്തുടനീളം കന്യാശ്രീ കോളേജുകളും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. സ്ത്രീകള്‍ക്കു മാത്രമുള്ളതായിരിക്കും കന്യാശ്രീ സര്‍വകലാശാല.

പുതിയ സര്‍വകലാശാലയ്ക്കുള്ള ശിലാസ്ഥാപനം നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ഈ വര്‍ഷമാദ്യം മമതാ ബാനര്‍ജി നിര്‍വഹിച്ചിരുന്നു. പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി 2013ല്‍ ആരംഭിച്ച കന്യാശ്രീ പദ്ധതിക്കായി ഇതുവരെ 7000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മമത ട്വിറ്ററില്‍ കുറിച്ചു.

സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള പെണ്‍കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയാണ് കന്യാശ്രീ. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് കന്യാശ്രീയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. 18 വയസ് ആയതിനുശേഷം മാത്രം പെണ്‍കുട്ടികളുടെ വിവാഹം നടത്തുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. പദ്ധതിക്ക് 2017ല്‍ ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡും ലഭിച്ചിരുന്നു.

Content Highlights: Initiative to Set Up Kanyashree University to Empower Girls: Mamata Banerjee

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram