പാലക്കാട് : എന്‍എസ്എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ യുവ സംരംഭകരുടെ ദ്വിദിന ദേശീയ സമ്മേളനം 24, 25 തീയതികളില്‍ നടക്കും. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ കോളേജിലെ സംരംഭകത്വ വികസന സെല്ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ സമ്മേളനവേദിയില്‍ നിന്ന് ലഭിക്കും. മികച്ച ബിസിനസ് പ്ലാന്‍, മികച്ച ബിസിനസ് ആശയം, കിക്ക് സ്റ്റാര്‍ട്ട് ഇവന്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. ഒന്നേകാല്‍ ലക്ഷം രൂപയുടെ സമ്മാനങ്ങളുമുണ്ട്.
ശില്പശാലകള്‍, മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുണ്ടാവുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.സുധ അറിയിച്ചു.
സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ 24 ന് രാവിലെ ഒമ്പതരയ്ക്ക് ഉദ്ഘാടനം ചെയ്യും. കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ പ്രൊഫ. എം.അബ്ദുള്‍ റഹിമാന്‍, വി.രവീന്ദ്രന്‍ ,ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട് തുടങ്ങിയവര്‍ പ്രഭാഷണത്തിനെത്തുന്നുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രദര്‍ശനവും ഉണ്ടാവും. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം എന്നിവയുടെ സഹകരണവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.etnreprenia.org. ഫോണ്‍.8907905554