ബി.ടെക് പ്രവേശന പരീക്ഷയില്‍ പൊതുവിഭാഗത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സുഫാന മന്‍സിലില്‍ അമീര്‍ അഹമ്മദ് ഇംതിയാസിന് ഒന്നാം റാങ്ക് ലഭിച്ചു. കോഴിക്കോട് കോടഞ്ചേരി കപ്യാരുമലയില്‍ സാം മാത്യു ബെറ്റ്‌സണാണ് രണ്ടാം റാങ്ക്. കോഴിക്കോട് മലാപ്പറമ്പ് ശ്രീകൃഷ്ണയില്‍ എസ്. ഗൗതമിന് മൂന്നാം റാങ്ക് ലഭിച്ചു.
തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം വെസ്റ്റ് ശിവനഗര്‍ സായ്‌റാമില്‍ സായ് എസ്. കല്യാണിനാണ് നാലാം റാങ്ക്.
പട്ടികജാതി വിഭാഗത്തില്‍ തൃശ്ശൂര്‍ കോട്ടേപ്പാടം വലിയേടത്തുകാരന്‍ ദേവീകൃപയില്‍ വിഷ്ണു വി. ശശീന്ദ്രനും പട്ടികവര്‍ഗ വിഭാഗത്തില്‍ എറണാകുളം കാക്കനാട് അത്താണി നന്ദനത്തില്‍ ബി. നന്ദുവും ഒന്നാം റാങ്ക് നേടി. ബി.ടെക്കിന് 13,670 പേരും ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രവേശനത്തിന് 9,363 പേരും യോഗ്യത നേടി.
ബി. വോക്കിന് 1,238 പേരും എം. വോക്കിന് 190 പേരും ബി.ബി.എ., എല്‍.എല്‍.ബി.ക്ക് 2,339 പേരും ബി.കോം, എല്‍.എല്‍.ബി.ക്ക് 1,886 പേരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കോഴ്‌സുകളുടെ അന്തിമ ലിസ്റ്റ് ഇന്റര്‍വ്യൂവിനു ശേഷമെ പ്രസിദ്ധീകരിക്കൂ.
വെള്ളിയാഴ്ച മുതല്‍ വിവിധ പി.ജി. ക്ലാസുകളിലേക്കുള്ള ഓപ്ഷന്‍ കുസാറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബി.ടെക് കോഴ്‌സുകള്‍ക്ക് 15 മുതല്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്.
വിദ്യാര്‍ഥികള്‍ക്ക് https://admissions.cusat.ac.in/ എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് കാണാവുന്നതാണ്.
പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ കെ. എന്‍. മധുസൂദനന്‍ പറഞ്ഞു.
Content Highlights: CUSAT CAT Rank List Published