പ്രതീകാത്മക ചിത്രം | Photo:gettyimages.in
മെഡിക്കൽ ബിരുദ കോഴ്സുകൾ കഴിഞ്ഞാൽ ഡിഫൻസിലുള്ള ജോലി അവസരങ്ങൾ ഏതൊക്കെയാണ്?-വിവേക്, കൊല്ലം
എം.ബി.ബി.എസ്. ബിരുദമെടുത്തവർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) ഓഫീസർ ആകാൻ അവസരമുണ്ട്. ഫൈനൽ എം.ബി.ബി.എസ്. പരീക്ഷ ആദ്യ/രണ്ടാം ശ്രമത്തിൽ ജയിച്ചിരിക്കണം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും.
ബി.ഡി.എസ്. കഴിഞ്ഞവർക്ക് ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) ഓഫീസർ ആകാൻ അവസരമുണ്ട്. എം.ഡി.എസ്. ബിരുദമുള്ളവർക്കും അപേക്ഷിക്കാം. നീറ്റ് (എം.ഡി.എസ്.) യോഗ്യതയും വേണം. നീറ്റ് എം.ഡി.എസ്. സ്കോർ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന് ക്ഷണിക്കും.
ബി.വി.എസ്സി. ആൻഡ് എ.എച്ച്. ബിരുദധാരികളായ പുരുഷന്മാർക്ക് ഇന്ത്യൻ ആർമിയിൽ റീമൗണ്ട് വെറ്ററിനറി കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻ അവസരമുണ്ട്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) അഭിമുഖം ഉണ്ടാകും. എസ്.എസ്.സി. അനുവദിക്കുന്ന ദിവസം 30 വയസ്സിൽ താഴെയായിരിക്കുകയും ഡിപ്പാർട്ട്മെന്റൽ പെർമനന്റ് കമ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടുകയും ചെയ്താൽ, പെർമനന്റ് കമ്മിഷന് അവരെ പരിഗണിക്കും. എം.വി.എസ്സി./ഡോക്ടറേറ്റ് ബിരുദക്കാരെയും പെർമനന്റ് കമ്മിഷനായി പരിഗണിക്കും.
(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)
Content Highlights: Medical graduates opportunity in Defence, Indian Army, ask expert