സിവില്‍ സര്‍വീസസ്; ഹ്യുമാനിറ്റീസ് മേഖലയില്‍ നിന്ന് ഓപ്ഷണല്‍ വിഷയം തിരഞ്ഞെടുക്കുമ്പോള്‍


2 min read
Read later
Print
Share

പൊതുസ്വഭാവമുള്ള രണ്ടു പേപ്പറാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. ആദ്യ പേപ്പറില്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പരിസ്ഥിതി, സയന്‍സ്, സമകാലീന സംഭവങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമാണ് ചോദ്യങ്ങളുണ്ടാവുക

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

പ്ലസ്ടു സയൻസ് സ്ട്രീം പഠിക്കുന്നു. സിവിൽ സർവീസസ് പരീക്ഷ എഴുതണം. അതിൽ ഓപ്ഷണലിനും ജനറൽ സ്റ്റഡീസിനും തയ്യാറെടുക്കാൻ അനുയോജ്യമായ ഹ്യുമാനിറ്റീസ് മേഖലയിലെ ബിരുദകോഴ്സ് ഏതാണ്? അത് പഠിക്കാൻ കേരള സർവകലാശാലയിലെ മികച്ച കോളേജുകൾ ഏതൊക്കെയാണ്?-അനഘ, തിരുവനന്തപുരം

സിവിൽ സർവീസസ് പരീക്ഷയുടെ രണ്ടാംഘട്ടത്തിലാണ് (മെയിൻസ്) ഓപ്ഷണൽ വിഷയം വരുന്നത്. നൽകിയിട്ടുള്ള ഓപ്ഷണൽ വിഷയങ്ങളിൽനിന്ന് ഒന്ന് തിരഞ്ഞെടുത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ അറിയിക്കണം. സയൻസ്, മെഡിസിൻ, അഗ്രിക്കൾച്ചർ, എൻജിനിയറിങ്, ലോ, കൊമേഴ്സ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ആർട്സ് തുടങ്ങിയ മേഖലകളിലെ വിഷയങ്ങൾ ഇവയിൽ ഉൾപ്പെടുന്നുണ്ട്.

ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങൾ നിങ്ങൾക്ക് ചിന്തിക്കാം. ഇത് നിശ്ചയിക്കുമ്പോൾ ഒരു കാര്യം ഓർക്കുക. ബിരുദതലത്തിൽ പഠിക്കാൻ എടുക്കുന്ന വിഷയം തന്നെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് ഓപ്ഷണൽ വിഷയമായി എടുക്കണമെന്ന് വ്യവസ്ഥയില്ല. ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടത് അപേക്ഷാർഥിയാണ്. സയൻസ് പ്ലസ്ടു തലത്തിൽ പഠിച്ച ഒരാൾ അഭിരുചിയും താത്‌പര്യവും നോക്കി ബിരുദപഠനത്തിന് ഒരു ഹ്യുമാനിറ്റീസ് വിഷയം എടുക്കുന്നതിൽ തെറ്റൊന്നുമില്ല. അത് ഓപ്ഷണൽ വിഷയത്തിൽ ഉൾപ്പെടുന്ന ഒന്നാണെങ്കിൽ സിവിൽ പരീക്ഷയിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും.

പൊതുസ്വഭാവമുള്ള രണ്ടു പേപ്പറാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. ആദ്യ പേപ്പറിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, പരിസ്ഥിതി, സയൻസ്, സമകാലീന സംഭവങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് ചോദ്യങ്ങളുണ്ടാവുക. ഈ പേപ്പർ നന്നായി അഭിമുഖീകരിക്കാൻ പൊതുവായ വായനയും തയ്യാറെടുപ്പും വഴി സാധ്യമാകാം. രണ്ടാംപേപ്പർ അഭിരുചിപരീക്ഷയാണ്. സിലബസ് പരിശോധിക്കുക. ഹ്യുമാനിറ്റീസ് മേഖലയിൽ ഒരു വിഷയം ബിരുദതലത്തിൽ പഠിച്ചാൽ ആദ്യ പേപ്പർ അഭിമുഖീകരിക്കാൻ അതു സഹായകരമാകുമെന്നു നിങ്ങൾക്കു തോന്നുന്നപക്ഷം ആ മേഖലയിൽ ഒരു കോഴ്സ് എടുക്കുക. പക്ഷേ, അവിടെയും അഭിരുചിയും താത്‌പര്യവും ആയിരിക്കണം മുഖ്യമായി പരിഗണിക്കുന്ന ഘടകങ്ങൾ.

പ്രിലിമിനറി/മെയിൻ പരീക്ഷ, ഓപ്ഷണലുകൾ എന്നിവയുടെ വിശദമായ സിലബസ് https://www.upsc.gov.in/ -ലെ സിവിൽ സർവീസസ് പരീക്ഷാ വിജ്ഞാപനത്തിലുള്ളത് പരിശോധിച്ച് തീരുമാനമെടുക്കുക. എന്തായാലും നിങ്ങൾ ബിരുദതലത്തിൽ/ഓപ്ഷണൽ ആയി എടുക്കുന്ന വിഷയത്തിനുപരി എങ്ങനെ നിങ്ങൾ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു എന്നതിനാണ് പ്രാധാന്യം.

വിഷയം തീരുമാനിച്ചശേഷം കേരള സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ സന്ദർശിച്ച് ബിരുദതല അഡ്മിഷന്റെ 2020-ലെ പ്രോസ്പെക്ടസ് പരിശോധിച്ച് തിരഞ്ഞെടുത്ത കോഴ്സുള്ള കോളേജുകൾ കണ്ടെത്തുക. വെബ് സൈറ്റ് ലിങ്ക്: https://admissions.keralauniversity.ac.in.

Content Highlights: Civil services option selection, Humanities, Ask Expert

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram