കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം വിഭാഗങ്ങളില്‍ പരിശീലനം ലഭിക്കും.
യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷിക്കാം. www.ksg.ketlron.in എന്ന വെബ്സൈറ്റിലും അപേക്ഷാഫോറം ലഭിക്കും. ഫെബ്രുവരിയില്‍ ക്ലാസ് ആരംഭിക്കും.
കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ് എന്നപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി. സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 31-നകം ലഭിക്കണം.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജങ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം -695014. ഫോണ്‍: 0471- 2325154, 8137969292.
Content Highlight: TV Journalism course at Keltron
Share this Article
Related Topics