കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം


1 min read
Read later
Print
Share

അവസാന തീയതി നവംബര്‍ 30

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

  • കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി: പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക്. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍, നെറ്റ് വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.ടി., സി.സി.ടി.വി. ക്യാമറ ആന്‍ഡ് മൊബൈല്‍ ടെക്‌നോളജി മേഖലയിലാണ് പരിശീലനം നല്‍കുക.
  • ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ
  • ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിംമേക്കിങ്, ഡിപ്ലോമ ഇന്‍ 3 ഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്‍ഡ് വി.എഫ്.എക്സ്., വെബ് ഡിസൈന്‍, അഡ്വാന്‍സ്ഡ് ഗ്രാഫിക് സിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി./പ്ലസ്ടു/ഐ.ടി.ഐ./വി. എച്ച്.എസ്.ഇ./ഡിഗ്രി/ഡിപ്ലോമ പാസായവര്‍ക്ക് അപേക്ഷിക്കാം.
  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in ലും അപേക്ഷാ ഫോം ലഭിക്കും. വിവരങ്ങള്‍ക്ക്: 0471-2325154, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം.
Contenmt Highlights: Professional Computer Courses at KELTRON; Apply by 30 November

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സഹ.സർവീസ് പരീക്ഷാബോർഡ് പരീക്ഷകൾ മാർച്ചിൽ

Jan 30, 2022


mathrubhumi

1 min

പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. എം.എൽ.റ്റി. പഠനം

Nov 30, 2021


mathrubhumi

1 min

ബി.എസ്‌സി-ഐ.ടി. സീറ്റൊഴിവ്

Oct 19, 2021