മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്കുള്ള അപേക്ഷയിലെ തെറ്റിതിരുത്താനുള്ള സമയം മേയ് 31 വൈകീട്ട് 5 മണിവരെ നീട്ടി. അപേക്ഷാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രവും മാറ്റാനുള്ള അവസരമുണ്ട്.
ജൂലായ് 26നാണ് ഇത്തവണത്തെ നീറ്റ് പരീക്ഷ നടക്കുക. നേരത്തെ മേയ് 3ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അഡ്മിറ്റ് കാര്‍ഡുകള്‍ അധികം വൈകാതെ പ്രസിദ്ധീകരിച്ചേക്കും.
Content Highlights: NEET UG 2020: national testing agency extends date to make changes in application form