ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് മെഴ്‌സിഡീസ് ബെൻസിൽ പഠിക്കാം


1 min read
Read later
Print
Share

മികച്ചരീതിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബെന്‍സ് ഷോറൂമുകളില്‍ ജോലിയും ഉറപ്പിക്കാം

സ്വന്തമാക്കാനായില്ലെങ്കിലും ഒരുതവണയെങ്കിലും ബെന്‍സിന്റെ വാഹനങ്ങള്‍ ഓടിച്ചുനോക്കണമെന്ന് കൊതിക്കാത്തവരുണ്ടാകില്ല. അതാണ് ബെന്‍സ് വാഹനങ്ങളുടെ സ്വീകാര്യതയും. അങ്ങനെയുള്ള വാഹനം ഓടിച്ചുനോക്കുകമാത്രമല്ല അതിന്റെ എന്‍ജിന്‍ അഴിച്ചുപണിഞ്ഞ് പഠിക്കാന്‍ അവസരംകൂടി കിട്ടിയാലോ? ബെന്‍സ് സി ക്ലാസ് പെട്രോള്‍, ഇ ക്ലാസ് ഡീസല്‍ കാറുകളിലും പിന്നെ ഏറ്റവും പുതിയ മോഡല്‍ എന്‍ജിനിലും.

അതിനുള്ള അവസരമാണ് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് ഒരുക്കുന്നത്. മെഴ്സിഡീസ് ബെന്‍സിന്റെ സഹകരണത്തോടെ നടത്തുന്ന അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം.) കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. മികച്ചരീതിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബെന്‍സ് ഷോറൂമുകളില്‍ ജോലിയും ഉറപ്പിക്കാം.

മെക്കാട്രോണിക്സ് പഠിക്കാം

ബെന്‍സ് ഉള്‍പ്പെടെയുള്ള പ്രീമിയം സെക്ടര്‍ കാറുകളുടെ പ്രവര്‍ത്തനം മെക്കാട്രോണിക്സിലാണ്. അതായത് സാധാരണ കാറുകളെപ്പോലെ തകരാര്‍ പരിഹരിക്കുക അത്ര എളുപ്പമല്ല. സാങ്കേതികജ്ഞാനവും വിദഗ്ധസഹായവും വേണ്ടിവരും. അതിനുള്ള പരിശീലനമാണ് ലഭിക്കുക. ഇതിനുപുറമേ, ഇംഗ്ലീഷ് ഭാഷ, വ്യക്തിത്വവികസനം എന്നിവയിലും പരിശീലനമുണ്ടാകും. മഹാരാഷ്ട്രയിലെ ബെന്‍സിന്റെ നിര്‍മാണപ്ലാന്റ് സന്ദര്‍ശനവും കോഴ്സിന്റെ ഭാഗമാണ്.

പെണ്‍കുട്ടികള്‍ക്കും

പ്രവേശനംലഭിക്കുന്ന ഒരു പെണ്‍കുട്ടിക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കും ബെന്‍സ് ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പുണ്ടാകും. ഫീസ് 85,000 രൂപ. ഈവര്‍ഷം മുതല്‍ ഒരുബാച്ചുകൂടി തുടങ്ങുന്നുണ്ട്. ആകെ 20 സീറ്റ്.

പ്രവേശനപരീക്ഷ

പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവേശനം. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/മെക്കാട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവര്‍ക്കും അവസാനവര്‍ഷ ബി.ടെക്. വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അവസാനതീയതി - മേയ് നാല്.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 94978 49848, www.gecbh.ac.in

Content Highlights: Learn Automotive Mechatronics at Barton Hill Engineering College in association with Mercedes Benz

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എൽഎൽ.എം. രണ്ടാംഘട്ട അലോട്ട്‌മെന്റ്‌

Jan 14, 2022


mathrubhumi

1 min

എം.ജി: ഇന്നത്തെ പരീക്ഷ മാറ്റി

Jan 14, 2022


mathrubhumi

1 min

എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ

Nov 30, 2021