പ്രതീകാത്മക ചിത്രം | Photo:gettyimages.in
സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരളയുടെ കീഴിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മണ്ണന്തലയിലെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (ഓപ്ഷണൽ വിഷയങ്ങളിലൂടെ) പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് ഫീ-13,900 രൂപ. പ്രിലിംസ് കം മെയിൻസ് കോഴ്സിന് ഫീസടച്ച ഉദ്യോഗാർഥികൾ ഓപ്ഷണൽ വിഷയങ്ങൾക്ക് കോഷൻ ഡെപ്പോസിറ്റ് വീണ്ടും അടയ്ക്കേണ്ടതില്ല. രജിസ്ട്രേഷൻ www.ccek.org, www.kscsa.org-ൽ പത്ത് വരെ ലഭിക്കും. 11 മുതൽ 15 വരെ ഓൺലൈനായി ഫീസടയ്ക്കാം. ക്ലാസ് 16-ന് ആരംഭിക്കും.
വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471 2313065, പൊന്നാനി: 0494 2665489, പാലക്കാട്: 0491 2576100, കോഴിക്കോട്: 0495 2386400,കല്യാശ്ശേരി: 8281098875, കൊല്ലം: 9446772334.
Content Highlights: Kerala civil service academy invites application for civil services coaching
Share this Article
Related Topics