Representational Image | Photo: Getty Images
തിരുവനന്തപുരം: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ആനിമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ആനിമേഷന്‍ ഫിലിംമേക്കിങ് (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിങ് (ആറു മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്നു മാസം) എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത: എസ്.എസ്.എല്‍.സി./പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി. വിവരങ്ങള്‍ക്ക്: 0471 2325154.
Content Highlights: KELTRON offers Media Designing and Animation Film making program