സി.എ. പരീക്ഷ 2021 : അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു


1 min read
Read later
Print
Share

ജൂലൈ 5 മുതലാണ് ഐസിഎഐ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി സി.എ. പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ICAI CA exam

ന്യൂഡെൽഹി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ജൂലൈ മാസത്തിൽ നടത്തുന്ന സി.എ. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ icai.org. എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സി.എ. ഫൗണ്ടേഷൻ, സി.എ. ഇന്റർ, ഫൈനൽ എന്നിവയിൽ ഏതെങ്കിലും പരീക്ഷയുടെ രജിസ്ട്രേഷൻ നമ്പർ നൽകി ലോഗിൻ ചെയ്തശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ജൂലായ് 5 മുതലാണ് ഐസിഎഐ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി സി.എ. പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മേയ് മാസത്തിൽ നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

തിരക്ക് ഒഴിവാക്കുന്നതിനായി ഉദ്യോഗാർഥികൾ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് പരീക്ഷാഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

പരീക്ഷാദിവസം തനിക്ക് കോവിഡ് ലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലെന്ന് അപേക്ഷകർ ഉറപ്പുവരുത്തണം.

പരീക്ഷാഹാളിൽ സാമൂഹിക അകലം പാലിക്കുക

പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിന് മുമ്പായി അപേക്ഷകർ തെർമൽ സ്കാനിംഗ് നടത്തണം.

മാസ്ക്, സാനിറ്റൈസർ മുതലായവ നിർബന്ധമായും കൈയിൽ കരുതുക.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content highlights :icai ca july exam 2021 admit cards published

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram