2020-ലെ എന്‍ജിനീയറിങ് അഭിരുചി പരീക്ഷയുടെ (GATE 2020) സ്‌കോര്‍ കാര്‍ഡ് ഐഐടി ഡല്‍ഹി പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 13നാണ് വിവിധ വിഷയങ്ങളിലായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. മേയ് 31 വരെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.
പരീക്ഷയെഴുതിയവര്‍ക്ക് gate.iitd.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മൂന്ന് വര്‍ഷത്തേക്കായിരിക്കും ഗേറ്റ് സ്‌കോറിന്റെ സാധുത.
വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗണ്‍സലിങ് ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പിന്നീട് ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Content Highlights: GATE 2020 Scorecard released
Share this Article
Related Topics