പരിസ്ഥിതി വിഷയത്തില്‍ അറിവ് നേടാന്‍ അവസരം; യു.എന്‍.ഇ.പി.യുടെ വെബിനാര്‍ ഏപ്രില്‍ 30ന്


1 min read
Read later
Print
Share

ആയിരം പേര്‍ക്ക് മാത്രമേ സീറ്റ് ഉള്ളൂ

ണ്ണ - ഗ്യാസ് പര്യവേക്ഷണവും ഉത്പാദനവും വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എണ്ണ - ഗ്യാസ് ശേഖരങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുകയും വേണ്ടത്ര മുന്‍കരുതലുകളെടുക്കുകയും വേണം. ഈ വിഷയത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ധരില്‍നിന്ന് നേരിട്ട് അറിയാനും സര്‍ട്ടിഫിക്കറ്റ് നേടാനും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന (യു.എന്‍.ഇ.പി.) അവസരമൊരുക്കുന്നു. ഏപ്രില്‍ 30-ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതല്‍ ഒന്നര മണിക്കൂര്‍ സൗജന്യ വെബിനാര്‍ ഇതിനായി സംഘടിപ്പിക്കുന്നു.

പരിസ്ഥിതി രംഗത്തും ദുരന്ത ലഘൂകരണ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍, എണ്ണ - ഗ്യാസ് പര്യവേക്ഷണ - ഉത്പാദന വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ (പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ ഉള്ളവര്‍), വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമായ വെബിനാര്‍ ആണിത്. പങ്കെടുക്കുന്നവര്‍ക്ക് Global Network on Environment, Oil and Gas എന്ന ഗ്രൂപ്പില്‍ അംഗമാകാനും സാധിക്കും. ഈ രംഗത്ത് ഉണ്ടാകുന്ന പുതിയ അറിവുകള്‍ പങ്കുവെക്കുന്നത് കൂടാതെ തൊഴില്‍, പഠന അവസരങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നെറ്റ്‌വര്‍ക്കില്‍ നിന്നും ലഭിക്കും.

പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാന തത്വം എല്ലാ വ്യവസായങ്ങളിലും ഒരുപോലെ ആയതിനാല്‍ മറ്റു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ഗുണകരമാകും. ആയിരം പേര്‍ക്ക് മാത്രമേ സീറ്റ് ഉള്ളൂ.
രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://lnkd.in/dg_e9kc

Content Highlights: Environmental Impact Assessment for Upstream Oil and Gas Operations - UNEP webinar on 30 April

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram