പ്രളയവും മഴക്കെടുതിയും മൂലം കൊച്ചി സര്‍വകലാശാലയുടെ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജിലെ സ്‌പോട്ട് അഡ്മിഷനുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌പെഷ്യല്‍ സ്പോട്ട് അഡ്മിഷന്‍ ശനിയാഴ്ച നടത്തുന്നു. നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ സര്‍വകലാശാല നടത്തിയ കാറ്റ് പരീക്ഷ എഴുതിയവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പത്താം തരം മുതലുള്ള മുഴുവന്‍ അസ്സല്‍ മാര്‍ക്ക് ലിസ്റ്റുകളും പകര്‍പ്പുകളും ടി.സി., സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫീസിനത്തിലായി ഏകദേശം 50,000 രൂപ എന്നിവയുള്‍പ്പെടെ രാവിലെ 9.30-ന് പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജിലെത്തണം. ഫോണ്‍: 0477 2707500.
Content Highlights: CUSAT Spot Admission on 24th August