പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്ലസ്ടു പഠനത്തിനുള്ള ഒറ്റപ്പെണ്‍കുട്ടി മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) ഡിസംബര്‍ 21 വരെ നീട്ടി.
www.cbse.nic.in എന്ന സൈറ്റിലെ സ്‌കോളര്‍ഷിപ്പ് ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്‌കോളര്‍ഷിപ്പ് പുതുക്കാനുള്ളവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ജനുവരി എട്ടിനകം സമര്‍പ്പിക്കണം.
സി.ബി.എസ്.ഇ. സ്‌കൂളില്‍നിന്ന് 2020-ല്‍ പത്താംക്ലാസ് പാസായ കുടുംബത്തിലെ ഏകപെണ്‍കുട്ടിക്കാണ് അപേക്ഷിക്കാന്‍ അവസരം. 60 ശതമാനം മാര്‍ക്ക് നേടിയവരാവണം. പ്ലസ്‌വണ്‍, പ്ലസ്ടുവിന് സി.ബി.എസ്.ഇ. സ്‌കൂളില്‍ പഠിക്കുന്നവരുമാവണം. പ്രതിമാസ ട്യൂഷന്‍ഫീസ് 1500 രൂപയില്‍ കൂടരുത്. കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
Content Highlights: CBSE single girl child scholarship date extended