ആതിരയും അന്‍വര്‍ ഷായും താമസം ഒരുമിച്ച്; മാല പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍


അറസ്റ്റിലായ അൻവർഷായും, ആതിരയും, ജയകൃഷ്ണനും | Photo: മാതൃഭൂമി

ആലപ്പുഴ: സ്‌കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പത്തിയൂര്‍ കിഴക്കുമുറിയില്‍ വെളിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ(22), കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര(24), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ മുറിയില്‍ ഹരികൃഷ്ണഭവനം ജയകൃഷ്ണന്‍(19) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിതഭവനത്തില്‍ ലളിതുടെ മാലപൊട്ടിച്ച കേസിലാണ് അറസ്റ്റ്.

ഓഗസ്റ്റ് 26-നു ലളിത വീട്ടിലേക്കു നടന്നുപോകുമ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ അന്‍വര്‍ഷായും ആതിരയും ചേര്‍ന്നു മാലപൊട്ടിച്ചു കടക്കുകയായിരുന്നു.25-ന് തിരുവല്ലയില്‍നിന്നു മോഷ്ടിച്ച സ്‌കൂട്ടറില്‍ കായംകുളത്തെത്തിയ അന്‍വര്‍ഷായും ആതിരയും അന്നുരാത്രി കായംകുളത്തു തങ്ങി. പിറ്റേന്നാണു മാല പൊട്ടിച്ചത്.മോഷണശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്നാര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എറണാകുളത്ത് എത്തിയെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

മാല വില്‍ക്കാന്‍ ഇവരെ സഹായിച്ചത് ജയകൃഷ്ണനാണ്. ഇയാളുടെ ഫോണാണ് അന്‍വര്‍ഷാ ഉപയോഗിച്ചിരുന്നത്. സെപ്റ്റംബറില്‍ ഇവര്‍ ബെംഗളൂരുവില്‍ ഒന്‍പതുപവന്റെ മാല പൊട്ടിച്ചതായി പോലീസിനോടു സമ്മതിച്ചു. സുഹൃത്തുക്കളായ ജയകൃഷ്ണനും അന്‍വര്‍ഷായും പത്തോളം മാലപൊട്ടിക്കല്‍ കേസിലെ പ്രതികളാണ്.

അഞ്ചുമാസം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയാണ് അന്‍വര്‍ഷായും ആതിരയും സൗഹൃദത്തിലാകുന്നത്.ഇവര്‍ ഒരുമിച്ചാണു താമസിക്കുന്നതെന്നു പോലീസ് പറഞ്ഞു. കായംകുളം എസ്.എച്ച്.ഒ. മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights: three including a lady arrested in chain snatching case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram