അമ്മായി അമ്മക്ക് ഫോണില്‍ അസഭ്യവര്‍ഷം; മരുമകളും സുഹൃത്തും അറസ്റ്റില്‍


1 min read
Read later
Print
Share

അമ്മായിഅമ്മയെ ഒതുക്കാനാണ് യുവതി സുഹൃത്തിനെക്കൊണ്ട് അര്‍ധരാത്രി ഫോണില്‍ വിളിപ്പിച്ച് അസഭ്യവര്‍ഷം നടത്തിച്ചത്

മുംബൈ: അശ്ലീലം പറയിച്ച് അമ്മായിഅമ്മയെ ഒതുക്കാന്‍ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റില്‍. മുംബൈയിലെ ഭയന്തറിലാണ് സംഭവം. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മന്‍ഡ കാങ്ക്നേയും സുഹൃത്ത് അമീര്‍ മൊബീന്‍ ഷൈഖുമാണ് പോലീസിന്റെ പിടിയിലായത്. അമ്മായി അമ്മയെ കൊണ്ട് സഹികെട്ടപ്പോഴാണ് മന്‍ഡ അമീറിനെക്കൊണ്ട് അര്‍ധരാത്രി ഫോണില്‍ തെറി പറയിച്ചത്.

തുടര്‍ച്ചയായി നാലു ദിവസമാണ് രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ അമീര്‍ അജ്ഞാത നമ്പറില്‍ നിന്ന് ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞത്. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞെങ്കിലും അമീര്‍ പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഫോണ്‍ എടുക്കാതായി. എന്നിട്ടും ഫോണ്‍കോള്‍ തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഭയന്തറില്‍ വച്ച് പിടിയിലായത്.'മന്‍ഡയുടെ ആവശ്യപ്രകാരമാണ് താന്‍ അവരുടെ അമ്മായി അമ്മയെ വിളിച്ച് ശല്യപ്പെടുത്തിയതെന്ന് അമീര്‍ പോലീസിനോട് സമ്മതിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അമ്മയ്ക്കരികില്‍ ഉറങ്ങിയ രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വെ ട്രാക്കില്‍ തള്ളി

Nov 18, 2018


woman

1 min

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

Dec 1, 2020


mathrubhumi

1 min

ബാലാത്സംഗ ശ്രമത്തിനിടെ യുവതിയെ മുറിവേൽപിച്ച പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവ്

Dec 31, 2019