അടിമാലി: ടി.വി.ചാനല്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ അമ്മിക്കല്ല് കൊണ്ടിടിച്ച് കൊന്ന സംഭവത്തില്‍ അനുജനെ അറസ്റ്റ് ചെയ്തു. കൊന്നത്തടി കമ്പിലൈന്‍ വെള്ളാന്തേല്‍ ജോഷ്വാ(22)യെയാണ് വെള്ളത്തൂവല്‍ സി.ഐ. കെ.വി.തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ ജ്യേഷ്ഠന്‍ ജോസഫാ(27)ണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടില്‍ വെച്ചാണ് സംഭവം. എറണാകുളത്തെ മൊബൈല്‍ കോള്‍ സെന്ററിലെ ജീവനക്കാരനായിരുന്നു ജോസഫ്. ഡ്രൈവിങ് പഠിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. അടിമാലി കോടതിയില്‍ ഹാജരാക്കിയ ജോഷ്വായെ റിമാന്‍ഡ് ചെയ്തു.
Content Highlights: youth killed by brother over clash on tv channel, accused arrested