അല്‍ഐന്‍: കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയാറായതില്‍ പ്രകോപിതയായ യുവതി കാമുകനെ കൊന്ന് ബിരിയാണിവെച്ചു.
യുഎഇയില്‍ താമസിയ്ക്കുന്ന മൊറോക്കന്‍ സ്വദേശിനിയാണ് ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബ്ലെന്ററില്‍ ഇട്ട് ചതച്ചെടുത്ത ശേഷം ബിരിയാണിവെച്ച് വീട്ടുകാര്‍ക്ക് വിളമ്പി. വീട്ടിലെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഭക്ഷണം കഴിച്ചു. യുവതി എങ്ങനെയാണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമായിട്ടില്ല.
മജ്ബൂസ് എന്ന പരമ്പരാഗത അറേബ്യന്‍ വിഭവമാണ് യുവതി തയ്യാറാക്കിയത്. മാംസവും ചോറും ഉപയോഗിച്ചുള്ള ഈ വിഭവം ബിരിയാണിക്ക് സമാനമാണ്.
നവംബര്‍ പതിമൂന്നുമുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇതെ തുടര്‍ന്ന് യുവാവിന്റെ സഹോദരന്‍ യുവതിയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കുറേ നാളായി കാമുകനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന മറുപടിയാണ് യുവതി നല്‍കിയത്. ഇതോടെ സഹോദരന്‍ പോലീസില്‍ സഹോദരനെ കാണാനില്ലെന്ന് അല്‍ഐന്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബ്ലെന്ററില്‍ നിന്നും യുവാവിന്റെ പല്ല് ലഭിച്ചതോടെയാണ് കൊടും ക്രൂരതയുടെ കഥ ചുരുളഴിയുന്നത്.
പല്ല് യുവാവിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആദ്യം കുറ്റം നിഷേധിച്ച യുവതി പിന്നീട് താന്‍ ആണ് കാമുകനെ കൊന്നതെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ കോടതിയില്‍ ഹാജരാക്കി.
Content Highlight: Woman killed lover and cooked Biriyani