കൂട്ടബലാത്സംഗം ചെയ്ത് യുവതിയെ കൊന്നു: പീഡിപ്പിച്ചവരില്‍ മുന്‍ ഭര്‍ത്താവും


1 min read
Read later
Print
Share

യുവതിയുടെ കരച്ചില്‍ കേട്ടെങ്കിലും പിറ്റേന്ന് നേരം പുലര്‍ന്ന ശേഷമാണ് ഗ്രമീണര്‍ സഹായിക്കാനെത്തുന്നത്

ജാര്‍ഖണ്ഡ്: മൂന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കികൊന്നു. ബലാത്സംഗത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ സ്വകാര്യ ഭാഗത്ത് കമ്പ് കുത്തിയിറക്കിയ നിലയില്‍ ആണ് ഗ്രാമീണര്‍ ആശുപത്രിയിലെത്തിച്ചത്. ജാര്‍ഖണ്ഡിലെ ജംട്ടാര ജില്ലയില്‍ ആണ് സംഭവം.

സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ മുന്‍ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബിഎന്‍ സിങ്ങ് വ്യക്തമാക്കി.

ബുധനാഴ്ച്ച രാത്രി കാളിപൂജയോട് അനുബന്ധിച്ചുള്ള നാടകം കാണാനെത്തിയ യുവതിയെ മുന്‍ഭര്‍ത്താവും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗ്രാമത്തിലെ വയലില്‍ എത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് കമ്പ് കുത്തിയിറക്കിയ ശേഷം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

സഹായം അഭ്യര്‍ത്ഥിച്ചുള്ള യുവതിയുടെ കരച്ചില്‍ കേട്ടെങ്കിലും നേരം പുലര്‍ന്ന ശേഷമാണ് ഗ്രാമീണര്‍ സംഭവസ്ഥലത്തെത്തി യുവതിയെ അടുത്തുള്ള നാരായണ്‍പുര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ജംട്ടാര ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തന്റെ മുന്‍ഭര്‍ത്താവും രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു യുവതി ഗ്രാമീണരോട് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി.

Content Highlight; Woman dies after gang-rape, stick inserted in her private parts

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടി

May 13, 2017


mathrubhumi

1 min

ചെമ്മാപ്പിള്ളിയിലെ കൊലപാതകം; മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

Apr 20, 2019


mathrubhumi

2 min

രാജധാനി ലോഡ്ജ് കൂട്ടക്കൊല: മൂന്ന് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

Jan 12, 2018