കോഠിബാര്‍: സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് 25 കാരിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ കോഠിബാറിന് സമീപത്തുള്ള കൈമാ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് യുവതി ക്രൂരമായി കൊലചെയ്യപ്പെട്ടത്.
അരാധന (25) എന്ന യുവതിയെ ഭര്‍ത്താവ് ആഷിഷ് ഉപാധ്യായ ആണ് തീ കൊളുത്തി കൊന്നത്. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ആരാധനയുടെ അച്ഛന്‍ സ്ത്രീധനം നല്‍കാത്തതാണ് ആഷിഷിനെ പ്രകോപിപ്പിച്ചത്.
ആരാധനയ്ക്ക് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നിരന്തരം മാനസിക സമ്മര്‍ദം ഏല്‍ക്കേണ്ടിവന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ആരാധനയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ആഷിഷിനും മറ്റു മൂന്ന് പേര്‍ക്കും എതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Content Highlight: Woman Burnt To Death By Husband Over Dowry Demand
Share this Article