റാഞ്ചി: രാജ്യത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. മുന്‍ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ജാര്‍ഖണ്ഡിലെ ജാംധാര ജില്ലയിലെ നാരായന്‍പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.
കാളിപൂജ ആഘോഷങ്ങള്‍ക്കിടെ നാടകം കാണാന്‍ പോയ യുവതിയാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായത്. ഇവരുടെ മുന്‍ഭര്‍ത്താവും സുഹൃത്തുക്കളുമാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സമീപത്തുള്ള വയലില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ദണ്ഡ് കയറ്റിയും ഉപദ്രവിച്ചു.
വയലില്‍നിന്നും സ്ത്രീയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം നാരായന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ പരിക്ക് ഗുരുതരമായതിനാല്‍ ജാംധാര സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവിടെ എത്തിച്ചപ്പോഴേക്കും മരണംസംഭവിച്ചിരുന്നു.
അതേസമയം, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ കേസില്‍ മുന്‍ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.