കഴക്കുട്ടം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രണയംനടിച്ച് ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍.
കടകംപള്ളി കണ്ണാന്തുറ ബീച്ച് പള്ളിവിളാകം വീട്ടില്‍ കാര്‍ത്തിക് എന്ന സുധീഷ് കുമാര്‍ (27), കടകംപള്ളി കണ്ണാന്തുറ ബീച്ചില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് ജയന്‍ (19) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.
ആറു മാസങ്ങള്‍ക്കുമുന്‍പ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 42000 രൂപയും സ്വര്‍ണവളയും വാങ്ങിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: trivandrum facebook love; two young men looted money and gold from girl, arrested
Share this Article
Related Topics