കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുല്‍പ്പറ്റ പാലത്തിങ്കല്‍ മന്‍സൂര്‍, ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍, കൊണ്ടോട്ടി സ്വദേശി വാവക്കാ എന്ന നിസാര്‍ എന്നിവരാണ് പിടിയിലായത്.കക്കാടം പെയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് അടുത്തുള്ള ഹില്‍വ്യൂ പോയിന്റ് റിസോര്‍ട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. റിസോര്‍ട്ട് പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്. ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. മറ്റൊരു യുവതി മുഖേനെയാണ് കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടി കേരളത്തിലെത്തിയത്.
ഒരുമാസത്തോളമായി വയനാട്ടിലായിരുന്ന പെണ്‍കുട്ടിയെ ഈ മാസം 12 ന് അടിവാരത്ത് എത്തിക്കുകയും അവിടെ നിന്നും കക്കാടംപൊയിലില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജറാക്കിയ പെണ്‍കുട്ടിയെ ഹോം സ്റ്റേയിലേക്ക് മാറ്റി. പ്രതികളെ പോക്‌സോ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights:Three arrested in connection with the resort sex racket, Kakkadupayayil
Share this Article
Related Topics