കൊട്ടാരക്കര: പ്രാര്‍ഥനയ്ക്കെത്തിയ വീട്ടമ്മമാരുടെ മാലകള്‍ കവര്‍ന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തഞ്ചാവൂര്‍, മേലേപാളയം സ്വദേശികളായ ഗാന്ധിമതി (88), തുളസി (32) എന്നിവരാണ് പിടിയിലായത്.
നീലേശ്വരം മുക്കോണിമുക്ക് കുന്നുവിള ജിമ്മി ഭവനില്‍ പൊന്നമ്മ ജോണ്‍സന്റെ നാലുപവന്‍ മാലയും കൊട്ടാരക്കര റോയല്‍ നഗര്‍ അമ്പലത്തില്‍ ഹൗസില്‍ മേരിക്കുട്ടി തോമസിന്റെ മൂന്നുപവന്‍ മാലയുമാണ് ഇവര്‍ കവര്‍ന്നത്. മാലകള്‍ രണ്ടും കണ്ടെടുത്തു. കൊട്ടാരക്കര ജൂബിലി മന്ദിരം പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടയിലാണ് മാലകള്‍ അപഹരിച്ചത്.
ചൊവ്വാഴ്ച പകലായിരുന്നു സംഭവം. നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സി.ഐ. സുനില്‍, അഡി. എസ്.ഐ. അരുണ്‍, എ.എസ്.ഐ. വിജയന്‍ പിള്ള, അനില്‍കുമാര്‍, വനിതാ പോലീസുകാരായ സീമ, ഹസ്ന തുടങ്ങിയവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Share this Article
Related Topics