മുംബൈ: സ്പായില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സെക്‌സ് റാക്കറ്റിന്റെ പിടിയിലായ ആറ് യുവതികളെ മോചിപ്പിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ ആണ് തായ് സ്വദേശികളായ ആറ് യുവതികളെ രക്ഷപ്പെടുത്തിയ്ത്. മുബൈ സബര്‍ബനിലുള്ള വിലെ പാര്‍ലെയിലെ ദിക്ഷിത് റോഡിലെ റിഷി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച ദ തായ് വില്ല എന്ന സ്പാ സെന്ററില്‍ ആണ് റെയ്ഡ് നടത്തിയത്.
ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ വന്നവരാണ് തായ് യുവതികളില്‍ പലരും
റെയ്ഡിനെ തുടര്‍ന്ന് ഉടമയെയും മാനേജറെയും പോലീസ് അറസ്റ്റ് ചെയ്തു. 1.23 ലക്ഷം രൂപയും, ലാപ് ടോപ്പും, പി.ഒ.എസ് മെഷീനും വൗച്ചര്‍ബുക്കും മറ്റു ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിലെ പാര്‍ലെ പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.
Content Highlight: six thai women rescued after the raid by crime branch from Spa sex racket in Mumbai
Share this Article
Related Topics