അഞ്ചാലുംമൂട്: പതിനേഴുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കരുനാഗപ്പള്ളിയിലെ ലോഡ്ജിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പുലര്‍ച്ചെ സ്ത്രീകളെ ലോഡ്ജിലാക്കും. രാത്രിയോടെ പുറത്തുവിടും. കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോഡ്ജിന്റെ നടത്തിപ്പുകാരായമണപ്പള്ളി സ്വദേശികളായ പ്രദീപ്, റിനു, പന്മന സ്വദേശി നജിം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സമീപത്തെ കടകള്‍ തുറക്കുന്നതിനുമുന്‍പ് സ്ത്രീകളെ ലോഡ്ജില്‍ പ്രവേശിപ്പിക്കും. പകല്‍ ആവശ്യക്കാരെ കണ്ടെത്തും. ലോഡ്ജില്‍ നിന്ന് കിട്ടിയ രേഖകളില്‍നിന്നും ഫോണുകളില്‍ നിന്നും നിരവധി ഇടപാടുകാരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ആയിരം രൂപ മുതല്‍ പ്രതിഫലമായി സംഘം കൈപ്പറ്റിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കും ദിവസനിരക്കിലുമാണ് സ്ത്രീകളെ നല്‍കുന്നത്. സ്ഥിരമായി ലോഡ്ജിലെത്തിയിരുന്ന സ്ത്രീകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു.
Content Highlights: sex racket in Kollam lodge
Share this Article
Related Topics