മാള: അഷ്ടമിച്ചിറ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി ചിറയത്ത് ചന്ദ്രമോഹന്‍ (71) ആണ് അറസ്റ്റിലായത്. ഇയാളാണ് ഒന്നാംപ്രതി. കഴിഞ്ഞ ദിവസം ദമ്പതിമാരായ അന്നമനട വാഴേലിപ്പറമ്പില്‍ അനീഷ്‌കുമാര്‍(45), ഭാര്യ നീതു(33) എന്നിവര്‍ അറസ്റ്റിലായിരുന്നു. ജില്ലാ റൂറല്‍ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വാട്സ് ആപ്പ് വഴി ചന്ദ്രമോഹനനാണ് ആദ്യമായി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
പിന്നീട് ഇവരെ ദമ്പതിമാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. ദമ്പതിമാരാണ് പലര്‍ക്കുമായി പെണ്‍കുട്ടിയെ കാഴ്ചവെച്ചത്.
കേസില്‍ 11 പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് ലഭിക്കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് പീഡനത്തിന്റെ ചുരുള്‍ അഴിയാന്‍ ഇടയാക്കിയത്.
Content Highlights: sex racket group leaders got arrested, rape case, 19 year old girl, Mala, Thrissur
Share this Article
Related Topics