ബാലരാമപുരം(തിരുവനന്തപുരം): ക്ലാസ് മുറിയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച അധ്യാപകനെ പുറത്താക്കി. ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താത്കാലിക അധ്യാപകനായ കല്ലിയൂര്‍ ഊക്കോട് സ്വദേശി എം.എസ്.അനീഷിനെയാണ് ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലച്ചുവയില്‍ സംസാരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഹെഡ്മിസ്ട്രസ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമാണ്.
വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് സസ്‌പെന്‍ഷന്‍. സംഭവമറിഞ്ഞ് കുട്ടികളുടെ മൊഴിയെടുത്തതായി ബാലരാമപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു.
ഇതേക്കുറിച്ച് നേരത്തേ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ചതോടെയാണ് കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചത്. ഇന്നലെ ചില വിദ്യാര്‍ഥികള്‍ ടി.സി. ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. ഇതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിങ് നല്‍കി.
Share this Article
Related Topics