പെരുമണ്ണ: കിടപ്പുമുറിയിലെ തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ എടുത്തുകൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവ് കുട്ടിയെ വീടിന്റെ കോണിക്കൂട്ടിൽ ഉപേക്ഷിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ വീട്ടിലാണ് സംഭവം.
മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാനെയാണ് തൊട്ടിലിൽനിന്ന് എടുത്ത് സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവ് കോണിക്കൂട്ടിലെ പഴയതുണികൾ കൂട്ടിയിട്ടതിനുമുകളിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന മാതാപിതാക്കൾ തൊട്ടിലിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളിൽ കണ്ടെത്തിയത്. കുട്ടി അണിഞ്ഞിരുന്ന ഒരുപവൻ വരുന്ന ഇരുകാലിലെയും തണ്ട, ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിൻ, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈൽ ഫോൺ എന്നിവ മോഷണം പോയിട്ടുണ്ട്.
ഒരുനിലയുള്ള കോൺക്രീറ്റ് വീടിന്റെ കോണിക്കൂടിന്റെ വാതിൽ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിന്റെ ചുമരിൽ ജനലിനരികെ ചവിട്ടിയ അടയാളങ്ങളുണ്ട്. മാമുക്കോയയും ഭാര്യയും ആറുവയസ്സുകാരിയായ മറ്റൊരുമകളും പ്രായമായ ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പന്തീരാങ്കാവ് പോലീസ് എ.എസ്.ഐ. സി. വിനായകന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Content Highlights: Robbery Gold Ornaments Kozhikode Crime
Share this Article
Related Topics