ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് വന്‍കവര്‍ച്ച. വീടു കുത്തിത്തുറന്ന് അറുപത്തേഴര പവന്‍ മോഷ്ടിച്ചു. ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
വാതില്‍ തകര്‍ത്ത നിലയില്‍
ഏകദേശം നാലുകിലോമീറ്റര്‍ ദൂരെ താമസിക്കുന്ന സദാനന്ദന്റെ ചേട്ടന്‍ ഇന്നലെ മരിച്ചിരുന്നു. തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി സദാനന്ദനും കുടുംബവും ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി. തിരക്കായിരുന്നതിനാല്‍ ഇറങ്ങും മുമ്പ് വീട്ടിലെ കിടപ്പുമുറികള്‍ പൂട്ടാന്‍ മറക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകയറി കവര്‍ച്ച നടത്തുകയായിരുന്നു.
ചടങ്ങുകള്‍ക്കു ശേഷം ഇന്നു രാവിലെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷണം നടന്നതായി കണ്ടെത്തി. സദാനന്ദന്റെ ആണ്‍മക്കളുടെ ഭാര്യമാരുടെയും പേരക്കുട്ടികളുടെയും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. വള്ളികുന്നം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്.
content highlights: robbery in alappuzha, gold stolen