എ.ടി.എം വാന്‍ ആക്രമിച്ച് രണ്ടുപേരെ വെടിവെച്ചു കൊന്നു; 11 ലക്ഷം രൂപ കവര്‍ന്നു


1 min read
Read later
Print
Share

ന്യൂഡല്‍ഹി: എ.ടി.എമ്മുകളിലേക്ക് പണവുമായി പോകുന്ന വാന്‍ തടഞ്ഞുനിര്‍ത്തി രണ്ടു ജീവനക്കാരെ വെടിവച്ചു കൊന്നശേഷം 11 ലക്ഷം രൂപ കവര്‍ന്നു.

നരേലയിലെ ഡല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വ്യവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. കാഷ്യര്‍ രജനീകാന്ത്, സെക്യൂരിറ്റി ഗാര്‍ഡ് പ്രേംകുമാര്‍ എന്നിവരാണ് വെടിയേറ്റുമരിച്ചത്.

രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നുപേരാണ് വാന്‍ തടഞ്ഞുനിര്‍ത്തി ഇരുവരെയും വെടിവെച്ചതിനുശേഷം പണവുമായി കടന്നത്. പരിക്കേറ്റ ഇരുവരെയും രാജാ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈമാസം 24-ന് രോഹിണിയില്‍ ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമിച്ചെങ്കിലും വാനിലുണ്ടായിരുന്ന കാഷ്യറും സെക്യൂരിറ്റി ഗാര്‍ഡും ചേര്‍ന്ന് ശ്രമം പരാജയപ്പെടുത്തിയിരുന്നു.

Content highligts: Crime news, New Delhi, ATM , Robbers loot Rs.11 lakhs from cash van in New Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram