40 പവൻ കവർന്ന വീട്ടിൽനിന്ന് വീണ്ടും നാല്‌ പവൻ മോഷ്ടിച്ചു


1 min read
Read later
Print
Share

ഓച്ചിറ: താമസമില്ലാത്ത വീടിന്റെ മുൻവശത്തെ പൂട്ടുപൊളിച്ചുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണാഭരണം കവർന്നു. കഴിഞ്ഞവർഷവും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു.

ചങ്ങൻകുളങ്ങര റിലേഷ് ആർ.വില്ലയിൽ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ ദിലീപിന്റെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. രണ്ടുദിവസമായി വീട് അടച്ചിട്ടിട്ട് ഇവർ കുടുംബവീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച വന്നപ്പോഴാണ് കതക് തകർത്തനിലയിൽ കാണപ്പെട്ടത്.

അലമാരയിലെ ലോക്കർ പൊളിച്ചാണ് കവർച്ച നടത്തിയത്. കുട്ടികളുടെ കമ്മൽ, മാല, വള എന്നിവയാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കൾ വീട്ടിലിരുന്നു മദ്യപിച്ചശേഷം മദ്യക്കുപ്പികളും ഇവിടെ ഉപേക്ഷിച്ചാണ് പോയത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുപ്പ് നടത്തി. ഓച്ചിറ പോലീസ് കേെസടുത്തു.

കഴിഞ്ഞവർഷം ഇതേ വീട്ടിൽനിന്ന് 40 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഇതുവരെയും പ്രതികളെ പിടിച്ചിട്ടില്ല.

Content highlight: Repeated gold robbery in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
thrissur cherppu murder

2 min

മാനസികവെല്ലുവിളി നേരിടുന്ന മകളെ വെട്ടിക്കൊന്നു; സ്വയം വെട്ടിപരിക്കേല്‍പ്പിച്ച അച്ഛന്‍ ആശുപത്രിയില്‍

Jan 4, 2022


mananthavady

2 min

കര്‍ഷകരുടെ ആനുകൂല്യങ്ങളില്‍ തിരിമറി, തട്ടിയത് 1.26 കോടി; കൃഷി അസി. ഡയറക്ടര്‍ അറസ്റ്റില്‍

Nov 26, 2021


chennai talks

1 min

യുവതികളോട് അശ്ലീലച്ചുവയില്‍ ചോദ്യങ്ങള്‍; യൂട്യൂബ് ചാനല്‍ നടത്തുന്ന മൂന്ന് പേര്‍ അറസ്റ്റില്‍

Jan 13, 2021