പാവറട്ടി(തൃശൂര്‍): വാടകയ്‌ക്കെടുത്ത കാര്‍ മറിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. വലപ്പാട് കോതകുളം സ്വദേശി പൊന്തേലവളപ്പില്‍ വീട്ടില്‍ പ്രസാദിന്റെ ഭാര്യ ഹാരിജാനാണ് (37) അറസ്റ്റിലായത്. 2017-ല്‍ ആണ് കേസിനാസ്പദമായ സംഭവം. പാവറട്ടി വെന്മേനാട് സ്വദേശിയുടേതാണ് കാര്‍.
ഭര്‍ത്താവുമൊന്നിച്ചാണ് യുവതി കാര്‍ വാടകയ്‌ക്കെടുക്കുന്നത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ ഇരുപതോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പാവറട്ടി സ്റ്റേഷന്‍ എസ്.എച്ച്.ഒ. അനില്‍ ടി. മേപ്പള്ളി, എസ്.ഐ.മാരായ ബിന്ദുലാല്‍, ജോസഫ്, എ.എസ്.ഐ. ആന്റോ, വനിതാ സി.പി.ഒ. ഉഷ എന്നിവരുടെ നേതൃത്വത്തില്‍ കോതകുളത്തെ സഹോദരിയുടെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Share this Article
Related Topics