ജാര്‍ഖണ്ഡ്: ഒന്‍പത് വയസുകാരിയെ ബാലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിങ്ക്ഭും ജില്ലയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ പശുക്കളെ അന്വേഷിച്ചു പോയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. അന്വേഷിച്ചു ചെന്നപ്പോള്‍ ബുധനാഴ്ച്ച രാവിലെ വീടിന്റെ കുറച്ചകലെയുള്ള ഒരു പാടത്ത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സമീപ വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി.
Content Highlight: Nine-Year-Old Girl Raped And Murdered