തിരുവമ്പാടി കൊലപാതകം; തെളിവ് ഇല്ലാതാക്കാന്‍ മൃതദേഹം എണ്ണ പുരട്ടി കട്ടിലില്‍ കിടത്തി


2 min read
Read later
Print
Share

ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ കൊലപാതകത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന മകൻ പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. നാട്ടിലെത്തിയ മകന്റെ സാന്നിധ്യത്തിൽ പൂട്ടുപൊളിച്ച് പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ: തിരുവമ്പാടിയിൽ ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട്‌ സ്ത്രീകളുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പണിക്കൻവെളിയിൽ അജ്മൽ (നജ്മൽ-28), ആലപ്പുഴ പവർഹൗസ് വാർഡിൽ തൈപ്പറമ്പിൽ മുംതാസ് (46), ആര്യാട് നാലാംവാർഡ് ചിറയിൽ സീനത്ത് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അജ്മലും മുംതാസും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ സഹായിച്ചതിനാണ് സീനത്തിനെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മാർച്ച് 12-നാണ് ഒറ്റയ്ക്ക് താമസിക്കുന്ന തിരുവന്പാടി മുല്ലാത്ത് വാർഡ് ചക്കാലയിൽ മേരി ജാക്വലി(52)നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ചിട്ട വീടിനുള്ളിൽ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

നട്ടെല്ലിനും വാരിയെല്ലിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെയെത്തിച്ചത്. തുടർന്ന് മേരിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് 430 പേരെ ചോദ്യം ചെയ്തു. ഒരു ലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മേരിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു അജ്മലും മുംതാസും. ഇവരുടെ അനാശാസ്യപ്രവർത്തനങ്ങൾക്ക് സഹായം ചെയ്തിരുന്നത് മേരിയായിരുന്നു.

ഇതിനിടെ ഗൾഫിലുള്ള ഏക മകന്റെയടുക്കലേക്ക് പോകാൻ മേരി തീരുമാനിച്ചു. ഇതോടെയാണ് മേരിയുടെ കൈവശമുള്ള സ്വർണവും പണവും കൈക്കലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അജ്മലും മുംതാസുമെത്തുന്നത്. സംഭവ ദിവസം രാവിലെ മേരിയുടെ വീട്ടിൽ അജ്മലും മുംതാസും എത്തിയിരുന്നു.

തുടർന്ന്, ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള വിദേശമദ്യവിൽപ്പനശാലയിൽനിന്ന് അജ്മൽ മദ്യം വാങ്ങി മടങ്ങിയെത്തി. പണത്തെച്ചൊല്ലി മേരിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് അജ്മൽ അവരെ മർദിച്ചു. മർദനത്തിൽ മേരി മരിച്ചു.

തുടർന്ന് മുംതാസിന്റെ സഹായത്തോടെ സ്വർണവും പണവും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം മൃതദേഹം മുറിയിലെത്തിച്ച് കട്ടിലിൽ കിടത്തി. തെളിവ്‌ നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ എണ്ണ പുരട്ടുകയും ചെയ്തു. തുടർന്ന് വീട് പുറത്തു നിന്ന്‌ പൂട്ടി കടന്നുകളയുകയായിരുന്നു.

വിദേശത്തായിരുന്ന മകൻ പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. നാട്ടിലെത്തിയ മകന്റെ സാന്നിധ്യത്തിൽ പൂട്ടുപൊളിച്ച് പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുൻപ്‌ വീട്ടിൽ ഊണ് എന്ന പേരിൽ മേരി ഹോട്ടൽ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർക്ക് സംഭവവുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ അഡീഷണൽ എസ്.പി. ബി.കൃഷ്ണകുമാർ, ഡിവൈ.എസ്.പി. പി.വി.ബേബി, സൗത്ത് സി.ഐ. കെ.എസ്.അരുൺ, എസ്.ഐ. എസ്.ദ്വിജേഷ്, എ.എസ്.െഎ.മാരായ ടി.ഡി.നെവിൻ, ഷാജിമോൻ, പ്രമോദ്, സി.പി.ഒ.മാരായ മോഹൻകുമാർ, ജാക്സൺ, വർഗീസ്, സുധീർ, ജാസ്മിൻ, ടീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

തെളിവായത് വിദേശമദ്യവിൽപ്പനശാലയിലെ ബില്ലും മൊബൈൽ ഫോണും

മേരിയുടെ മൃതദേഹം കാണപ്പെട്ട മുറിയിൽനിന്ന്‌ കിട്ടിയ മദ്യക്കുപ്പിയും വിദേശമദ്യവിൽപ്പനശാലയിലെ ബില്ലുമാണ് സംഭവം കൊലപാതകമാണെന്ന ആദ്യ സൂചന പോലീസിന് നൽകിയത്. കൂടാതെ, ഇവരുടെ മൊബൈൽ ഫോണും വീടിന്റെ താക്കോലും സ്വർണത്തോടൊപ്പം മോഷണം പോയിരുന്നു. ഫോണുകളിലേക്ക് എത്തിയ കോളുകളും പോലീസ് പരിശോധിച്ചു. 430-ഓളം പേരെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മോഷണം പോയ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുന്നപ്ര സ്വദേശിയായ അജ്മലിനെ പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൃത്യത്തിൽ പങ്കെടുത്ത മുംതാസിനെയും മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചതിന് സീനത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

അമ്പലപ്പുഴ, പുന്നപ്ര പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ അജ്മൽ നാലുവർഷത്തെ ജയിൽശിക്ഷയ്ക്കുശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Content Highlights: Murder of woman, Three men, including two women, were arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
woman

1 min

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

Dec 1, 2020


mathrubhumi

1 min

പീഡിപ്പിച്ചതായി സീരിയല്‍ നടിയുടെ പരാതി

Apr 12, 2019