To advertise here, Contact Us



ആസിഡ് ആക്രമണം; മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ കൊല്ലപ്പെട്ടു


1 min read
Read later
Print
Share

മുംബൈ- അഹമ്മദാബാദ് ദേശിയപാതയിലായിരുന്നു സംഭവം.

മുംബൈ: മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍വെച്ചുണ്ടായ ആസിഡ് ആക്രമണത്തില്‍ മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ കൊല്ലപ്പെട്ടു. സുഹൃത്തും അഭിഭാഷകയുമായ യുവതിക്കു പരിക്കേറ്റു. അവിനാഷ് തിവാരി(41) ആണ് കൊല്ലപ്പെട്ടത്. തിവാരിയോടൊപ്പം താമസിച്ചുവന്നിരുന്ന സീമാ വിശ്വകര്‍മ്മ(38)യ്ക്കാണു പരിക്കേറ്റത്.

To advertise here, Contact Us

മുംബൈ- അഹമ്മദാബാദ് ദേശിയപാതയിലായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇരുവരുടെയുംനേര്‍ക്ക് അജ്ഞാതന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സിഗ്‌നല്‍ കാത്തുകിടക്കുമ്പോഴായിരുന്നു അക്രമണം.

ബൈക്കില്‍നിന്നു താഴെവീണ ഇവര്‍ പ്രാണരക്ഷാര്‍ഥം അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറി. ഇവിടുത്തെ ജീവനക്കാരാണ് ഇവരെ കാന്തിവ്ലിയിലെ ആശുപത്രിയിലെത്തിച്ചത്. സീമ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും വിവാഹമോചിതരായിരുന്നു. 2004-ലാണ് അവിനാഷ് വിവാഹമോചിതനായത്. ആ കേസില്‍ അദ്ദേഹത്തിന്റെ അഭിഭാഷകയായിരുന്നു സീമ.

Content Highlight: Mubai Engineer killed in acid attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
trivandrum pettah murder aneesh george murder

2 min

'എന്റെ കൊച്ചിനെ അവര്‍ക്ക് ഇഷ്ടമായിരുന്നു'; അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് മാതാപിതാക്കള്‍

Dec 30, 2021


mathrubhumi

2 min

ചികിത്സിക്കാന്‍ പണമില്ല: അഞ്ചു വയസുകാരനെ അച്ഛന്‍ സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്ത് കൊന്നു

Jul 19, 2019


mathrubhumi

1 min

‘ഇതുപോലൊരു ദുരന്തം ഇനിയൊരമ്മയ്ക്കും വരരുത്’ രാജ്കുമാറിന്റെ അമ്മയുടെ സങ്കടമാർച്ച്

Jul 5, 2019


mathrubhumi

2 min

വിസ തട്ടിപ്പ്: അന്വേഷണം ബെംഗളൂരു സ്വദേശിയിലേക്ക്

May 26, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us