വിവാഹവാഗ്ദാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ശില്പി അറസ്റ്റിൽ


1 min read
Read later
Print
Share

ഭാര്യയും മൂന്നുകുഞ്ഞുങ്ങളുമുണ്ടെന്ന വിവരം മറച്ചുെവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി 2017 മുതല്‍ സൗഹൃദം സ്ഥാപിച്ചത്

അടിമാലി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. രാജാക്കാട് കള്ളിമാലി പനച്ചിക്കുന്നേല്‍ ജെയ്മോന്‍ ജോര്‍ജ് (30) നെയാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ സ്വദേശിനായായ പെണ്‍കുട്ടി കുറച്ച് നാളുകളായി വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിച്ചുവരുന്നത്.

ബി.എസ്.സി ബിരുദധാരിയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസുള്ളത്. ഭാര്യയും മൂന്നുകുഞ്ഞുങ്ങളുമുണ്ടെന്ന വിവരം മറച്ചുെവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി 2017 മുതല്‍ സൗഹൃദം സ്ഥാപിച്ചത്. മാട്ടുപ്പട്ടി, മൂന്നാര്‍ തുടങ്ങി പലയിടത്തും കൊണ്ടുപോയി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് പിടികൂടി. ആരാധനാലയങ്ങളിലും മറ്റും ശില്പങ്ങള്‍ നിര്‍മിക്കുന്ന തൊഴിലാളിയാണ് പ്രതിയായ ജെയ്മോന്‍. ഇയാളെ അടിമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ.ജെ. തോമസ്, സബ് ഇന്‍സ്പെക്ടര്‍ ജി.എസ്.ഹരി, എ.എസ്.ഐ. സജി എന്‍.പോള്‍, സി.പി.ഒ. പി.എല്‍.ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Content Highlight: man arrested for rape women on pretext of marriage

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അമ്മയ്ക്കരികില്‍ ഉറങ്ങിയ രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വെ ട്രാക്കില്‍ തള്ളി

Nov 18, 2018


mathrubhumi

1 min

3.80 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഗുജറാത്തിൽ ഒരാള്‍ അറസ്റ്റില്‍

Dec 17, 2018