ചെറായി: യുവതിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ ആളെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. ചെറായി ഒഎൽഎച്ച് കോളനിയിൽ താമസിക്കുന്ന വിനു (29) വാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 23-ന് രാത്രിയിലായിരുന്നു സംഭവം. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി മുനമ്പം എസ്.ഐ. ടി.വി. ഷിബുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
content Highlight: man arrested for Rape house wife
Share this Article
Related Topics