മലപ്പുറം: നിലമ്പൂരിലെ എ.ടി.എം. തട്ടിപ്പുകേസിലെ പ്രതികളെ കൂടുല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 23ന് വൈകുന്നേരം പ്രതികളെ തിരിച്ച് കോടതിയില്‍ ഹാജരാക്കണം.
തമിഴ്നാട് സ്വദേശി രഘുപതിയുടേയും ഭാര്യ ഗീതാകുമാരിയുടേയും നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന ഏഴരലക്ഷത്തോളം രൂപയാണ് ഝാര്‍ഖണ്ഡ് സ്വദേശികളായ പഞ്ചം പാശ്വാന്‍, ഭോലു റവാനി എന്നിവരടങ്ങിയ അഞ്ചംഗസംഘം കവര്‍ന്നത്.
പ്രതികളെ നിലമ്പൂര്‍ പോലീസ് ഝാര്‍ഖണ്ഡില്‍ നിന്ന് നവംബര്‍ ആദ്യവാരമാണ് പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.
ഓണ്‍ലൈന്‍ പര്‍ച്ചെയ്സ് വഴി ദമ്പതിമാരുടെ അക്കൗണ്ടില്‍നിന്ന് തട്ടിയെടുത്ത പണം ഏത് അക്കൗണ്ടിലേക്ക് മാറ്റിയെന്നും കൂട്ടുപ്രതികള്‍ ആരൊക്കെയെന്നുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും അറിയേണ്ടതുണ്ട്.
Share this Article
Related Topics