കോട്ടയം: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളില്‍നിന്ന് ഇലക്ടോണിക് സാധനങ്ങളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച രണ്ട് വിദ്യാര്‍ഥികളെ പോലീസ് പിടികൂടി.
നിരീക്ഷണകാമറയില്‍ പതിഞ്ഞ ഇവരുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചശേഷം നമ്പര്‍ കണ്ടെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെരുവന്താനം സ്വദേശികളായ രണ്ടുവിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പാമ്പാടിയിലെ സൈനിക പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചു.
മൊബൈല്‍ ഫോണുകളും റീച്ചാര്‍ജ് കൂപ്പണുകളും വാച്ചുകളും ടെലിവിഷനും മുതല്‍ വസ്ത്രങ്ങള്‍വരെ കവര്‍ന്നിരുന്നു. പൊന്‍കുന്നം, കറുകച്ചാല്‍, ഏറ്റുമാനൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ മോഷണം നടത്തിയ ഇവര്‍ പള്ളിക്കത്തോട്ടിലെ സ്ഥാപനത്തില്‍ മോഷണം നടത്തിയതിനുശേഷം മടങ്ങവെ സ്ഥലത്തുള്ള നിരീക്ഷണ കാമറയില്‍ കുടുങ്ങുകയായിരുന്നു.
സംശയം തോന്നിയ േപാലീസ് ഇവരെ കാമറയില്‍ കണ്ട സമയത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി.
സമാനമായ രീതിയില്‍ മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യം വ്യക്തമായതോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പാമ്പാടി ടൗണിലുള്ള ലോഡ്ജില്‍നിന്നാണ് മോഷണമുതല്‍ കണ്ടെടുത്തത്. കോട്ടയത്തുനിന്ന് മോഷ്ടിച്ച ബൈക്ക്, കടകളുടെ പൂട്ടുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധം എന്നിവയും പരിശോധയില്‍ കണ്ടെടുത്തു.
പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ടി.സുബ്രഹ്മണ്യം, പള്ളിക്കത്തോട് എസ്.ഐ. എം.കെ.അഭിലാഷ്, പൊന്‍കുന്നം എസ്.ഐ. എ.സി.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.