മലപ്പുറം: കളക്ടറേറ്റിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലേക്കു സഹായകരമായ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളിലോ, ഇ-മെയിലുകളിലോ വിവരം അറിയിക്കുകയോ, മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, കോട്ടപ്പടിയിലെ നഗരസഭ ബസ്സ്റ്റാന്‍ഡ്, പാസ്പോര്‍ട്ട് സേവാകേന്ദ്രം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകളില്‍ വിവരങ്ങള്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.
ഇത്തരത്തില്‍ കേസിനെ സഹായിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മലപ്പുറം ഡിവൈ.എസ്.പി അറിയിച്ചു. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.ടി. ബാലന്‍ (9497990102), ഡിവൈ.എസ്.പി പി.എം. പ്രദീപ് കുമാര്‍ (9497990103) എന്നിവരുടെ നമ്പറുകളിലേക്കോ dyspntctcmpm.pol@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്കോ വിവരങ്ങള്‍ കൈമാറണമെന്ന് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് കുമാര്‍ പറഞ്ഞു.
Share this Article
Related Topics