മലമ്പുഴ(പാലക്കാട്): വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണംതട്ടിയ കേസില്‍ രണ്ടുപേര്‍കൂടി പിടിയിലായി. മലമ്പുഴ കടുക്കാംകുന്നം പങ്കിച്ചന്‍പുരയില്‍ ലിനേഷ്, മംഗലശ്ശേരി വീട്ടില്‍ പ്രണവ് എന്നിവരാണ് മലമ്പുഴ എസ്.ഐ. ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. കേസില്‍ മലമ്പുഴ കാഞ്ഞിരക്കടവിലെ വിനു നേരത്തേ പിടിയിലായിരുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് രാത്രി ഒന്‍പതേകാലിനാണ് കേസിനാസ്പദമായ സംഭവം. മലമ്പുഴ ഉദ്യാനം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശികളെ ഉദ്യാനത്തിനുസമീപം ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും എക്കോ വില്ലേജിനുസമീപം കൊണ്ടുപോയി കൈയിലുണ്ടായിരുന്ന 25000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവരുകയുമായിരുന്നുവെന്നാണ് പോലീസ് കേസ്.
മണ്ണാര്‍ക്കാട് സ്വദേശികള്‍ കുഴല്‍പ്പണം കടത്തുന്നവരാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്ന് മൂവരും മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിലായ ലിനേഷിനെ കോയമ്പത്തൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനിയും നാലുപേര്‍ അറസ്റ്റിലാവാനുണ്ട്. ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.
ലിനേഷിന്റെ പേരില്‍ ഹേമാംബികാ നഗര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സമാനമായ സംഭവങ്ങള്‍ മുന്പും നടന്നിട്ടുണ്ടെങ്കിലും ഭയന്ന് ആരും പരാതിപ്പെടാതിരുന്നതാണെന്നും പോലീസ് പറഞ്ഞു
Share this Article
Related Topics